CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 28 Seconds Ago
Breaking Now

തെലുങ്ക് 96ല്‍ ഗോവിന്ദ് സംഗീതം ചെയ്യേണ്ടെന്ന് നിര്‍മ്മാതാവ്

96 എന്ന ചിത്രം റിലീസ് ചെയ്യുംമുന്‍പെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഗാനത്തിലെ മലയാളിസാന്നിധ്യമായ ഗോവിന്ദ് വസന്തയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ഗോവിന്ദിന്റെ സംഗീതം വേണ്ടെന്ന നിര്‍മാതാവിന്റെ നിലപാട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഗോവിന്ദ് തന്നെ സംഗീതസംവിധാനം നിര്‍വഹിച്ചാല്‍ മതിയെന്നായിരുന്നു സംവിധായകന്‍ അറിയിച്ചത്. എന്നാല്‍ നിര്‍മാതാവ് സി രാജുവാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. തെലുങ്കിലെ പ്രശസ്തരായ ആരെങ്കിലും സംഗീതം നല്‍കിയാല്‍ മതിയെന്നാണു നിര്‍മാതാവിന്റെ നിലപാട്. ഒപ്പം തിരക്കഥയില്‍ ചെറിയമാറ്റം വരുത്തണമെന്ന ആവശ്യവും നിര്‍മാതാവ് മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.തിരക്കഥ അതുതന്നെ മതിയെന്ന നിലപാടിലാണ് ചിത്രത്തിന്റെ സംവിധായകന്‍ സി. പ്രേംകുമാര്‍.കന്നടയിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. ഭാവനയാണ് കന്നഡയില്‍ ജാനുവായെത്തുന്നത്. തെലുങ്കില്‍ ഷര്‍വാനന്ദും സാമന്തയുമാണ് എത്തുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.