CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 2 Seconds Ago
Breaking Now

യുവ സംവിധായക നയനയുടേത് സ്വാഭാവിക മരണം

യുവ സംവിധായിക നയനാ സൂര്യന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷുഗര്‍നില താഴ്ന്നതാണ് മരണകാരണമെന്ന് ഫിപ്രസ്‌കി (ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്ക്‌സ്) പ്രസിഡന്റ് വി കെ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നയനയ്ക്ക് പ്രമേഹരോഗം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. 

ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി 41ാം ദിവസവും തന്റെ 29ാം ജന്മദിനത്തിലുമാണ് നയന വിടവാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് നയനയെ വഴുതക്കാട്ടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രോസ് റോഡ് എന്ന സിനിമാ പരമ്പരയില്‍ 'പക്ഷിയുടെ മണം' എന്ന സിനിമയാണ് നയന സംവിധാനം ചെയ്തത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായിരുന്നു നയന.

 




കൂടുതല്‍വാര്‍ത്തകള്‍.