CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 56 Minutes 3 Seconds Ago
Breaking Now

വിരാടും, ബൂംറയും പ്ലാന്‍ ചര്‍ച്ച ചെയ്യാതെ അപമാനിച്ചോ? തെളിവുമായി ആരാധകര്‍ ട്വിറ്ററില്‍; രോഹിത് ശര്‍മ്മയെ അവഗണിച്ചു!

ആദ്യ ഏകദിനത്തില്‍ ബൂംറയ്ക്ക് ഉപദേശം നല്‍കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ രോഷത്തിന് ഇടയാക്കുന്നത്

കളിക്കളത്തില്‍ ടീം അംഗങ്ങള്‍ എല്ലാവരും ഒരു മനസ്സോടെ അണിനിരക്കുമ്പോഴാണ് ടീം വിജയത്തിലേറുക. കഴിഞ്ഞ ദിവസം വിസാഗില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ആദ്യ ടി20യില്‍ കളികാണാനെത്തിയ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരത്തില്‍ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. അവസാന ഓവര്‍ വരെ നീണ്ട മത്സരം ത്രസിപ്പിക്കുന്നതുമായി. എന്നാല്‍ മത്സരത്തിനിടെയുള്ള ചില സംഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 

ആദ്യ ഏകദിനത്തില്‍ ബൂംറയ്ക്ക് ഉപദേശം നല്‍കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ രോഷത്തിന് ഇടയാക്കുന്നത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇവര്‍ക്ക് അരികിലുണ്ടെങ്കിലും വിരാടും, ബൂംറയും ഇദ്ദേഹത്തെ മൈന്‍ഡ് ചെയ്യാതെ തങ്ങളുടെ പരിപാടി തുടരുകയാണ്. രോഹിത് ശര്‍മ്മയെ കാഴ്ചക്കാരനാക്കിയെന്ന് ആരോപിച്ച് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

വൈസ് ക്യാപ്റ്റനെ ഈ രീതിയില്‍ എപ്പോഴും അവഗണിക്കാന്‍ കഴിയില്ലെന്ന് ആരാധകര്‍ ആരോപിക്കുന്നു. വിരാട് കോലിയുടെ മോശം പെരുമാറ്റം, രോഹിത് പറഞ്ഞ ഐഡിയ ക്യാപ്റ്റന്‍ മാറ്റിയെന്നും, ടീമിലെ പത്ത് താരങ്ങളോടും ഒരുപോലെ ബഹുമാനം നല്‍കണമെന് ഉപദേശവുമെല്ലാം ദൃശ്യങ്ങള്‍ കണ്ട ആരാധകര്‍ പങ്കുവെയ്ക്കുന്നു. മത്സരത്തില്‍ തോറ്റെങ്കിലും ബൂംറ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് വിരാട് കോലി മത്സരശേഷം പ്രതികരിച്ചു. 

വീഡിയോ ദൃശ്യങ്ങളില്‍ ഒറ്റയ്ക്ക് ഗ്രൗണ്ടില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ അവസ്ഥയാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.