CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 25 Seconds Ago
Breaking Now

ആരാകും മികച്ച നടനും നടിയും ?

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ട.  മികച്ച ചിത്രവും മികച്ച സംവിധായകനും മികച്ച നടനും നടിയുമൊക്കെ ആരാകും എന്നതില്‍ ആകാംക്ഷയിലാണേവരും. മികച്ച നടനാകാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ആദ്യ അഞ്ചില്‍ ജോജു ജോര്‍ജ്ജും ഫഹദും മോഹന്‍ലാലും ജയസൂര്യയും ടൊവീനോയുമുണ്ട്. മികച്ച നടിയാകാനാകട്ടെ ഐശ്വര്യ ലക്ഷ്മിയും മഞ്ജുവും ഉര്‍വശിയും എസ്‌തേറും നസ്രിയയുമുണ്ട്.

ഞാന്‍ പ്രകാശന്‍, വരത്തന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളാണ് ഫഹദിന് അവാര്‍ഡിലേക്ക് വഴിതെളിയിച്ചിരിക്കാനുള്ളത്. ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ജോജു ജോര്‍ജ്ജിന് അവാര്‍ഡ് സാധ്യതയുള്ളത്. ജയസൂര്യയ്ക്കാകട്ടെ ഞാന്‍ മേരിക്കുട്ടിയും ക്യാപ്റ്റനുമുണ്ട്. മോഹന്‍ലാലിന് ഒടിയനും കായംകുളം കൊച്ചുണ്ണിയുമാണുള്ളത്. തീവണ്ടിയും മറഡോണയും ഒരു കുപ്രസിദ്ധപയ്യനുമാണ് ടൊവീനോയ്ക്ക് ഉള്ളത്. കൂടാതെ പെങ്ങളിലയിലൂടെ ലാലും കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സുരാജും കൂദാശയിലൂടെ ബാബുരാജും അവാര്‍ഡിന് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ആമി,ഒടിയന്‍ എന്നീ ചിത്രങ്ങളാണ് മഞ്ജുവിന് അവാര്‍ഡിലേക്കായുള്ളത്. ഉര്‍വശിക്ക് അരവിന്ദന്റെ അതിഥികള്‍,എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളും ഐശ്വര്യ്ക്ക് വരത്തനും എസ്‌തേറിന് ഓളും നസ്രിയയ്ക്ക് കൂടെയുമാണുള്ളത്. അനു സിത്താരയും സംയുക്ത മേനോനും ഇവരോടൊപ്പം അവാര്‍ഡിന് സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട് താനും

 




കൂടുതല്‍വാര്‍ത്തകള്‍.