CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 18 Minutes 32 Seconds Ago
Breaking Now

ടൊവീനോ തോമസ് ഇനി വള്ളം തുഴയും!

വള്ളംകളി മത്സരങ്ങളും, അവിടുത്തെ സമൂഹത്തെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന യുവനായകനാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ സിനിമകളുടെ ഭാഗമായി കൊണ്ട് ടൊവീനോ യുവാക്കളുടെയും, കുടുംബങ്ങളുടെയും പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. എന്തായാലും പുതിയ സിനിമകള്‍ക്ക് ഒപ്പുവെയ്ക്കുന്ന തിരക്കില്‍ നിന്നും മാറിനില്‍ക്കാന്‍ താരം തയ്യാറല്ല. 

ഇപ്പോള്‍ ആരവം എന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യാനും ടൊവീനോ തോമസ് കരാര്‍ ഒപ്പിട്ടെന്നാണ് സ്ഥിരീകരണം. ഒരു കായിക ഇനത്തെ ആസ്പദമാക്കിയാണ് ആരവം ഒരുക്കുക. പുതുമുഖ സംവിധായകന്‍ ജീത്തു അഷ്‌റഫിന്റെ ചിത്രം കേരളത്തിന്റെ അഭിമാനമായ വള്ളംകളിയെ അടിസ്ഥാനമാക്കിയാണ് ഒരുക്കുക. വള്ളംകളി മത്സരങ്ങളും, അവിടുത്തെ സമൂഹത്തെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. 

ഈ വര്‍ഷം ജൂലൈയില്‍ തന്നെ ആരവത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലൂകാ, മിന്നല്‍ മുരളി, കല്‍കി തുടങ്ങിയ ചിത്രങ്ങളാണ് ടൊവീനോയ്ക്ക് ഇപ്പോഴുള്ളത്. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ലൂസിഫര്‍, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ഉയരെ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ജോ എന്ന ചിത്രത്തിലും താരം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.