CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 1 Seconds Ago
Breaking Now

സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0: ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് അടിച്ച് ബോളിവുഡ് താരങ്ങള്‍

ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങളാണ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്

പാകിസ്ഥാനില്‍ അതിര്‍ത്തി കടന്ന് ഭീകരവാദ ക്യാംപുകള്‍ ബോംബ് വര്‍ഷിച്ച് തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് അടിച്ച് ഇന്ത്യന്‍ ചലച്ചിത്രലോകം. നിരവധി ബോളിവുഡ് താരങ്ങളാണ് ഭീകരര്‍ക്ക് കൃത്യമായ മറുപടി നല്‍കിയ വ്യോമസേനയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. 

'മികച്ചവരുമായി കളിച്ച് നോക്ക്, മറ്റുള്ളവരെ പോലെ മരിക്കാം, സല്യൂട്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, നരേന്ദ്രമോദി', സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ ട്വിറ്ററില്‍ കുറിച്ചു. 

പരേഷ് റാവലിന്റെ ട്വീറ്റ് ഇങ്ങനെ- 'എത്ര സുന്ദരമായ ഒരു ഗുഡ് മോണിംഗ്. നന്ദി നരേന്ദ്രമോദി സര്‍, ഒപ്പം സൈന്യത്തിലെ നമ്മുടെ ധീരയോധാക്കള്‍ക്ക്, ജയ് ഹോ'. 

നമസ്‌കാരം പറഞ്ഞ് അഭിഷേക് ബച്ചനും, ഇത് പുതിയ ഇന്ത്യയുടെ മറുപടിയെന്ന് കൈലാഷ് ഖേറും ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ തിരിച്ചടിച്ചെന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് വിവേക് ഒബ്‌റോയി ജയ്ഹിന്ദ് കുറിച്ചത്. 

ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങളാണ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. പത്ത് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ആയിരം കിലോ ബോംബുകളാണ് ഭീകരകേന്ദ്രങ്ങളില്‍ വര്‍ഷിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ജെയ്‌ഷെ ചാവേര്‍ സ്‌ഫോടകവസ്തു നിറച്ച വാഹനം ഓടിച്ച് കയറ്റി നാല്‍പതോളം സൈനികര്‍ വീരചരമം പ്രാപിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇന്ത്യന്‍ വ്യോമസേന നല്‍കിയത്. എന്നാല്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നും, തിരിച്ചടിച്ചപ്പോള്‍ ലോഡ് ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നുമായിരുന്നു പാക് സൈനിക വക്താവ് ആദ്യം പ്രതികരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.