CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 2 Seconds Ago
Breaking Now

മികച്ച ചിത്രം കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ ; ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ

ഷെരീഫ് സി സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപ വീതം ലഭിക്കും. ഷെരീഫ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച മികച്ച രണ്ടാമത്തെ സിനിമയായി. ശ്യാമപ്രസാദ് തന്നെയാണ് മികച്ച സംവിധായകന്‍.

മികച്ച ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. ജോജു ജോര്‍ജ്ജ് ആണ് മികച്ച സ്വഭാവ നടന്‍. ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. സുഡാനി ഫ്രം നൈജീരിയയില്‍ സൗബിന്റെ ഉമ്മമാരായി അഭിനയിച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി എന്നിവര്‍ മികച്ച സ്വഭാവനടിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ആദി സംവിധാനം ചെയ്ത പന്തില്‍ അഭിനയിച്ച അവനി ആദി മികച്ച ബാലതാരം ആയി. ആദിയുടെ മകളാണ് അവനി.

ജോയ് മാത്യുവാണ് മികച്ച കഥാകൃത്ത്. ചിത്രം അങ്കിള്‍. മികച്ച തിരക്കഥാകൃത്തായി സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ എഴുതിയ സക്കറിയ മൊഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. സക്കറിയ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ബണ്‍ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മോഹന്‍ മികച്ച ഛായാഗ്രാഹകനായി. ജോസഫ്, തീവണ്ടി എന്ന ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പി കെ ഹരിനാരായണന്‍ മികച്ച ഗാനരചയിതാവായി. കാര്‍ബണിലെ എല്ലാ ഗാനങ്ങളും വിശാല്‍ ഭരദ്വാജിനെ മികച്ച സംഗീത സംവിധായകനാക്കി. ആമിയുടെ പശ്ചാത്തല സംഗീതത്തിന് ബിജിപാലും ആദരിക്കപ്പെട്ടു. ജോസഫിലെ പൂമുത്തോളേ.. എന്ന ഗാനം ആലപിച്ച വിജയ് യേശുദാസ് മികച്ച ഗായകനായി. ശ്രേയ ഘോഷാല്‍ ആണ് മികച്ച ഗായിക.

 




കൂടുതല്‍വാര്‍ത്തകള്‍.