CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 11 Seconds Ago
Breaking Now

ദിലീപിന്റെ ബാലന്‍ വക്കീല്‍ ഹിന്ദിയിലേക്ക്; അഭിനയിക്കുന്നത് ഈ സൂപ്പര്‍ താരങ്ങള്‍

അക്ഷയ് കുമാറും, ഷാറൂഖ് ഖാനും ഒരുമിക്കുന്നത് ഹിന്ദി സിനിമാ പ്രേമികളെ സംബന്ധിച്ച് അപൂര്‍വ്വമായ വാര്‍ത്തയാണ്. കാര്യങ്ങള്‍ ഒത്തുവന്നാല്‍ ഈ സമാഗമം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം ബാലന്‍ വക്കീലാണ് ഈ ഒരുമിക്കലിന് അവസരമൊരുക്കുക. ചിത്രം ബഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ദിലീപ്, മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് അടുത്തിടെ റിലീസായ ബാലന്‍ വക്കീലില്‍ പ്രധാന വേഷങ്ങളിലെത്തിയത്. വിക്കുള്ള അഭിഭാഷകനായി ദിലീപ് എത്തിയ ചിത്രം ഉണ്ണികൃഷ്ണന്റെ ആദ്യ കോമഡി ട്രാക്ക് സിനിമയുമായിരുന്നു. 

നിര്‍മ്മാണ കമ്പനി വയാകോം ചിത്രം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാര്‍, ഷാറൂഖ് ഖാന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അക്ഷയ് കുമാറിനൊപ്പം ജോലി ചെയ്യുന്നത് രസകരമാണെന്ന് ഷാറൂഖ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

സമയത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പ്രൊജക്ടുകള്‍ ഒരുമിച്ച് സംഭവിക്കാത്തതെന്നും ഷാറൂഖ് പറഞ്ഞിരുന്നു. ബാലന്‍ വക്കീല്‍ റീമേക്ക് സംഭവിച്ചാല്‍ ഇവര്‍ ഒരുമിക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.