CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 52 Seconds Ago
Breaking Now

ദിലീപിന് അവാര്‍ഡ് കൊടുക്കരുതെന്ന് ആര്‍ക്കാണ് വാശി ; ദിലീപിന് ആരാധകര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ദിലീപിന്റെ കമ്മാരസംഭവം എന്ന ചിത്രത്തെ തഴഞ്ഞുവെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്ത്. സിനിമയെ പരിഗണിക്കരുതെന്ന് നേരത്തെ തന്നെ ശക്തമായ നിര്‍ദ്ദേശം ജൂറിക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ചലച്ചിത്ര അക്കാഡമിയിലെ ഒരു പ്രമുഖയാണ് ഇതിന് പിന്നിലെന്നും ദിലീപ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. 

ആരാധകരുടെ പോസ്റ്റിങ്ങനെ

ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്‍കിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം. 

കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയില്‍. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. 

എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള്‍ മികച്ച സഹനടന്‍ ആയി. ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും? 

 

 




കൂടുതല്‍വാര്‍ത്തകള്‍.