Breaking Now

യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ന്റെ വാര്‍ഷിക പൊതുയോഗവും അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു ; പതിവിലും വ്യത്യസ്തമായി നാഷണല്‍ എക്‌സിക്യൂട്ടിവിലേക്ക് മത്സരമുണ്ടായി

യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ന്റെ വാര്‍ഷിക പൊതുയോഗവും അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പൊതുയോഗവും ഓക്‌സ്‌ഫോര്‍ഡില്‍ നടന്നു. 12 മണിയോടെ തന്നെ മിക്ക അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ എത്തുകയും ചെയ്തു. 1.30 ഓടെ വാര്‍ഷിക പൊതുയോഗം ആരംഭിച്ചു. ജനറല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു മീറ്റിങ്. ഭാരവാഹികള്‍ ഏവരും പങ്കെടുത്തിരുന്നു.പരിപാടിയില്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കണക്കുകള്‍ അവതരിപ്പിച്ചു. കണക്കുകളുടെ കോപ്പി ഏവര്‍ക്കും നല്‍കി സംശയങ്ങള്‍ ദൂരികരിച്ചു.കോശി ഏവർക്കും നന്ദി അറിയിച്ചു.

ഓഡിറ്ററെ വയ്ക്കണമെന്നും ചാരിറ്റി ലീഡറെ നിയമിക്കണമെന്നുമുള്ള നിര്‍ദ്ദേശം മീറ്റിങ്ങില്‍ ഉയര്‍ന്നു.  ഭാവിയില്‍  ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണത്തിനായി ചാരിറ്റി ലീഡര്‍ വേണമെന്ന് യോഗം തീരുമാനിച്ചു.

മീറ്റിങ്ങിന് ശേഷം തിരഞ്ഞെടുപ്പ് നടന്നു.ബിജുപെരിങ്ങത്തറ പ്രസിഡന്റായിട്ടുള്ള പാനല്‍ അവതരിപ്പിച്ചു.പാനലില്‍ നിലവിലെ സെക്രട്ടറി പത്മരാജന്‍ ജനറല്‍ സെക്രട്ടറിയും ബിജു പ്രസിഡന്റായിട്ടും വൈസ് പ്രസിഡന്റായി ജിജി വിക്ടറുമായുള്ള പാനല്‍ അംഗീകരിച്ചു.


പിന്നീട് യുക്മ നാഷണല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നു.പതിവില്‍ നിന്നും വ്യത്യസ്തമായി ഒരു മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. സമവായത്തിന് സോണി ആന്റണി തയ്യാറായില്ലെന്നതാണ് കാരണം. പ്രതിഷേധാര്‍ഹമായ ഒരു മത്സരത്തിന് തയ്യാറാകുന്നുവെന്നാണ് സോണി കമ്മിറ്റി അംഗങ്ങളെ അറിയിച്ചത്.  പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത് പോലെ അല്ലെങ്കില്‍ തുടര്‍ച്ചയായി ഒരു സംഘം തന്നെ മാറി മാറി തിരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്നത് തെറ്റാണെന്ന് സോണി ആന്റണി പറഞ്ഞു. പുതിയ നേതൃത്വം വരണം.യുക്മ നേതൃത്വം മാറി ചിന്തിക്കാനും ഏവര്‍ക്കും നല്ലൊരു പാഠമെന്ന നിലയിലാണ് താന്‍ മത്സരിക്കുന്നതെന്നും ഏവരും സജീവമായി ഇറങ്ങി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമായിരുന്നു സോണി ആന്റണിയുടെ പക്ഷം.സ്ഥിരം അംഗങ്ങളെ മാറി മാറി തിരഞ്ഞെടുക്കുന്ന യുക്മയുടെ ആ പ്രവണത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തോറ്റാലും ജയിച്ചാലും മത്സരിക്കുമെന്നും സോണി പറഞ്ഞു.

ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ എക്‌സിക്യൂട്ടീവിലേക്കുള്ള മത്സരത്തില്‍ സോണി പരാജയപ്പെട്ടു. 13 വോട്ടാണ് സോണിയ്ക്ക് കിട്ടിയത്, 19 വോട്ടുകള്‍ നേടി വര്‍ഗീസ് ചെറിയാന്‍ നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക് വിജയിച്ചു.വര്‍ഗീസ് ചെറിയാന് കൈകൊടുത്ത് വ്യക്തിപരമായ പ്രതിഷേധമല്ലെന്ന് സോണി വ്യക്തമാക്കുകയായിരുന്നു. നാഷണല്‍ ലെവലിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് തന്റെ മത്സരിക്കാനുള്ള തീരുമാനമെന്നും സോണി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം യോഗം അവസാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.