CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 22 Minutes 52 Seconds Ago
Breaking Now

സ്‌കോട്‌ലന്‍ഡില്‍ സെഹിയോന്‍ ടീം നയിക്കുന്ന'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ 'അവധിക്കാല ധ്യാനം ജൂണ്‍ 3 മുതല്‍ 6 വരെ. 16 മുതല്‍ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. രെജിസ്‌ട്രേഷന്‍ തുടരുന്നു

സ്‌കോട്‌ലന്‍ഡ് :റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന  സെഹിയോന്‍  യൂറോപ്പ് മിനിസ്ട്രിയുടെ  നേതൃത്വത്തില്‍  , യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും  പകര്‍ന്നുകൊടുക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ റെസിഡെന്‍ഷ്യല്‍ റിട്രീറ്റ്  അവധിക്കാലത്ത് ജൂണ്‍ 3 മുതല്‍ 6 വരെ  ദിവസങ്ങളില്‍ സ്‌കോട്‌ലന്‍ഡില്‍ നടക്കുന്നു..

.സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത  വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ ഫാ.ഷൈജു നടുവത്താനി , ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും മറ്റ് ശുശ്രൂഷകരും ധ്യാനം നയിക്കും.

വചന പ്രഘോഷണം , ദിവ്യ കാരുണ്യ ആരാധന ,ഗ്രൂപ്പ് ഡിസ്‌കഷന്‍ , അനുഭവ സാക്ഷ്യങ്ങള്‍ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ നാല് ദിവസത്തെ  താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 16 വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം . 

സെഹിയോന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തില്‍ മുഴുവന്‍ യുവതീയുവാക്കളെയും ക്ഷണിക്കുന്നു.

www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രെജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജേക്കബ് ?07960 149670?

മിനി ബിജു 07727177210

ജോര്‍ജ് 07455184458

അഡ്രസ്സ് 

WINDMILL CHRISTIAN CENTRE 

ARBROATH 

DD 11 1 QG 

SCOTLAND 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.