CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 37 Seconds Ago
Breaking Now

യുക്മ ദേശിയ തെരഞ്ഞെടുപ്പിലേക്ക് രണ്ട് പാനലുകള്‍ ; റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലും മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലും പാനലുകള്‍ മത്സരത്തിന്

ശനിയാഴ്ച നടക്കാനിരിക്കുന്ന യുക്മയുടെ 7ാമത് ദേശിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പു വാശിയേറിയതാണ്

ശനിയാഴ്ച നടക്കാനിരിക്കുന്ന യുക്മയുടെ 7ാമത് ദേശിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് രണ്ട് പാനലുകള്‍ മത്സരിക്കുന്നു.

യുക്മയ്ക്ക് മികച്ചൊരു നേതൃപാടവം അര്‍ഹിക്കുന്നു. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ ഉചിതരായവര്‍ക്ക് വോട്ട് ചെയ്ത് അവരെ ദേശീയ നേതൃത്വത്തിലേക്കെത്തിക്കേണ്ടത് അത്യാവശ്യമാണ്.റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലും മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലും പാനലുകള്‍ മത്സരിക്കുന്നു.

യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശം നല്‍കുന്ന പാനലാണ് ഒന്ന്. നാഷണല്‍ ജോയിന്റ് സെക്രട്ടറിയും, കലാമേള കോര്‍ഡിനേറ്ററും ആയ ഓസ്റ്റിന്‍ അഗസ്റ്റിന്‍ ആണ് നാഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കുന്നത്. ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുമുള്ള യുക്മ പ്രതിനിധി ആയ അദ്ദേഹം ഈസ്റ്റ് ആംഗ്ലിയ റീജിയനെ ആണ് പ്രതിനിധീകരിക്കുന്നത്.

മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുമുള്ള മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള യുക്മ പ്രതിനിധിയുമായ അനീഷ് ജോണ്‍ ആണ് നാഷണല്‍ ട്രെഷറര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്‍കുന്നത്.സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നുള്ള ഗ്ലോസ്റ്റെര്‍ മലയാളി അസോസിയേഷന്റെ പ്രതിനിധി ലോറെന്‍സ് പെല്ലിശ്ശേരി ആണ് നാഷണല്‍ വൈസ് പ്രസിഡന്റ് ആയി നാമനിര്‍ദ്ദേശം നല്‍കുന്നത്.യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണില്‍ ഐക്കോ ഹള്ളില്‍ നിന്നുമുള്ള ഡോക്ടര്‍ ശീതള്‍ ജോര്‍ജ് ആണ് നാഷണല്‍ വൈസ് പ്രസിഡന്റ് വനിതാ സ്ഥാനാര്‍ത്ഥി.

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണനെ ഇക്കഴിഞ്ഞ നാഷണല്‍ കലാമേളയില്‍ നാഷണല്‍ ചാമ്പ്യന്മാരാക്കിയ റീജിയണല്‍ പ്രസിഡന്റ് കിരണ്‍ സോളമന്‍ ആണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമ നിര്‍ദ്ദേശം നല്‍കുന്നത്. ഇദ്ദേഹം എസ് കെ സി എ ഷെഫീല്‍ഡ് അസോസിയേഷനില്‍ നിന്നുമുള്ള പ്രതിനിധിയാണ്.

സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നുള്ള ഗ്ലോസ്റ്റെര്‍ മലയാളി അസോസിയേഷന്റെ പ്രതിനിധി രശ്മി മനോജ് ആണ് നാഷണല്‍ ജോയിന്റ് സെക്രട്ടറി വനിതാ സ്ഥാനാര്‍ഥി.സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ സെക്രട്ടറിയും സഹൃദയ കെന്റില്‍ നിന്നുമുള്ള അജിത്ത് വെണ്മണി ആണ് ജോയിന്റ് ട്രെഷറര്‍ സ്ഥാനത്തേക്ക് നാമ നിര്‍ദ്ദേശം നല്‍കുന്നത്.

രണ്ടാമത്തെ പാനല്‍ മനോജ് പിള്ളയുടെ നേതൃത്വത്തിലാണ്.പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സൗത്ത് ഈസ്റ്റ് റീജിയണിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള പ്രതിനിധിയായി മനോജ് പിള്ള മത്സരിക്കും. യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സംയുക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ആദ്യ കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഈ സംഘടനയില്‍ സജീവമായി തുടരുന്നതിന് അവസരം ലഭിക്കുകയും ഇതിനിടയില്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ്, കഴിഞ്ഞ ഭരണസമിതിയില്‍ യുക്മ സാംസ്‌ക്കാരിക വേദി ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും മനോജ് പിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്. വരുന്ന ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുവാനായി ഈ പാനലില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങള്‍ ഇവരാണ്.

ജനറല്‍ സെക്രട്ടറി: അലക്‌സ് വര്‍ഗ്ഗീസ് (മാഞ്ചസ്റ്റര്‍ എം.എം.സി.എ, നോര്‍ത്ത് വെസ്റ്റ്))

ട്രഷറര്‍: ജയകുമാര്‍ നായര്‍ (വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ , മിഡ്‌ലാന്റ്‌സ്)

വൈസ് പ്രസിഡന്റ്: എബി സെബാസ്റ്റ്യന്‍ (ഡാര്‍ട്ട് ഫോര്‍ഡ് മലയാളി അസോസിയേഷന്‍, സൗത്ത് ഈസ്റ്റ്)

വൈസ് പ്രസിഡന്റ് (വനിത): ലിറ്റി ജിജോ (ബി.സി.എം.സി ബര്‍മ്മിങ്ഹാം, മിഡ്‌ലാന്റ്‌സ്)

ജോയിന്റ് സെക്രട്ടറി: സാജന്‍ സത്യന്‍ (വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍,വെയ്ക്ക്ഫീല്‍ഡ് , യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍)

ജോയിന്റ് സെക്രട്ടറി (വനിത): സെലീന സജീവ് (എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍, ഈസ്റ്റ് ആംഗ്ലിയ)

ജോയിന്റ് ട്രഷറര്‍: ടിറ്റോ തോമസ് (ഓക്സ്‌ഫോര്‍ഡ് മലയാളി സമാജം, സൗത്ത് വെസ്റ്റ്)

 




കൂടുതല്‍വാര്‍ത്തകള്‍.