CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 52 Seconds Ago
Breaking Now

വലിയ നോമ്പിന്റെ സുവിശേഷവുമായി കുട്ടികള്‍ക്ക് 'ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ' ഈസ്റ്റര്‍ ലക്കം 9 ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍

ബര്‍മിങ്ഹാം:മാനവരക്ഷയ്ക്ക് സ്വയം ബലിയായിത്തീര്‍ന്ന യേശു ക്രിസ്തുവിന്റെ പീഡാനുഭവ നാള്‍വഴികള്‍ കുട്ടികളുടെ ഭാഷയില്‍  പങ്കുവച്ച് അവര്‍ക്കായി വലിയനോമ്പിന്റെ പ്രാധാന്യവും ഒരുക്കവും  വിവരിക്കുന്ന ലിറ്റല്‍ ഇവാഞ്ചലിസ്‌റ് ഈസ്റ്റര്‍ ലക്കം പുറത്തിറങ്ങി.

ആശയടക്കവും സ്വയം ത്യജിക്കലും ജീവിത വിശുദ്ധിയും നോമ്പിന്റെ ഭാഗമായിക്കണ്ടുള്ള പ്രാര്‍ത്ഥനകളും കുട്ടികള്‍ക്കുള്ള കുരിശിന്റെ വഴിയും അടങ്ങുന്ന  ലിറ്റല്‍ ഇവാഞ്ചലിസ്റ്റിന്റെ നാലാം പതിപ്പ് ഈസ്റ്റര്‍ ലക്കം  മറ്റന്നാള്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലെ പ്രത്യേക കൗണ്ടറില്‍ ലഭ്യമാണ്.

 

റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന  രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇത്തവണ ബ്രദര്‍ ജോര്‍ജ് പട്ടേരില്‍ , ഡീക്കന്‍ ഡേവിഡ് പാമര്‍ എന്നിവരും ശുശ്രൂഷകള്‍ നയിക്കും .

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ   ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും  ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്,  ഇന്ററാക്റ്റീവ് സെഷന്‍സ് , കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിങ് എന്നിവയും  ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായുള്ള   പ്രത്യേക  ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു .ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ  അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള പ്രത്യേക ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.

 കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9 ന്  രണ്ടാം  ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

    അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

 കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്ബര്‍മിംങ്ഹാം .( Near J1 of the M5)

 B70 7JW.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സന്‍ ?07506 810177?

 ഷാജി 07878149670.

 അനീഷ്.07760254700

       ബിജുമോന്‍മാത്യു.07515368239 

 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

 ടോമി ചെമ്പോട്ടിക്കല്‍ 07737935424.

            ബിജു അബ്രഹാം ?          07859890267

 

 

 




കൂടുതല്‍വാര്‍ത്തകള്‍.