CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 9 Minutes 38 Seconds Ago
Breaking Now

നടി സുമലത മത്സരിക്കുന്നു ; റിബലായി !

കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത സ്വതന്ത്രയായി മത്സരിക്കും. താരത്തെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തള്ളിയിരുന്നു. ജെഡിഎസിന്റെ സീറ്റ് എറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ റിബലായിട്ടാണ് സുമലതയുടെ രംഗപ്രവേശം. ജെഡിഎസ് ഈ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും മൂന്നു സിനിമകളില്‍ അഭിനയിച്ച 28 കാരനായ നിഖില്‍ ഗൗഡയാണ് രംഗത്ത് ഇറക്കുന്നത്.

ഇതിനകം പ്രചാരണം ആരംഭിച്ച സുമലതയ്ക്ക് വിജയസാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സുമലത മത്സരിക്കുമെന്ന് ഉറപ്പായപ്പോള്‍ ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ സീറ്റും പിന്തുണയും വേണ്ടെന്ന് ബിജെപിയോട് ഉറപ്പിച്ച് പറഞ്ഞിട്ടാണ് സുമലത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വരുന്നത്.

നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.