CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 20 Seconds Ago
Breaking Now

കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2ല്‍ ഇന്ദ്രജിത്തും ?

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഇന്ത്യന്‍ 2'. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ഇന്ത്യന്റെ രണ്ടാം ഭാഗം ആണ് ചിത്രം. ചിത്രത്തന്റെ ഷൂട്ടിങ് ഇപ്പോള്‍ നടന്നതുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമല്‍ ഹാസന്‍ സേനാപതി എന്ന റോളിലെത്തുമ്പോള്‍ ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ്. വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. 

ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഇന്ദ്രജിത് സുകുമാരനും ഉണ്ടെന്ന തരത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയുമാണ്. ധ്രുവങ്ങള്‍ പതിനാറിന് ശേഷം കാര്‍ത്തിക് നരെയ്ന്‍ ഒരുക്കിയ നരകാസുരന്‍ എന്ന തമിഴ് ചിത്രത്തില്‍ ഇന്ദ്രജിത് അഭിനയിച്ചിട്ടുണ്ട്. ചിത്രം ഉടന്‍ റിലീസിനൊരുങ്ങുകയുമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.