CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 39 Minutes 34 Seconds Ago
Breaking Now

നാദിര്‍ഷ ചിത്രം മേരാ നാം ഷാജിയുടെ ടീസര്‍ പുറത്തിറങ്ങി

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമായ മേരാ നാം ഷാജിയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മൂന്നു ഷാജിമാരുടെ രസകരമായ കഥയുമായാണ് നാദിര്‍ഷ ഇത്തവണ എത്തിയിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ബി.രാകേഷാണ് നിര്‍മ്മാണം. 

ഈ ലോകത്തിലെ എല്ലാവരുടേയും പേര് ഷാജി എന്നായാല്‍ നന്നായിരുന്നു എന്നാണ് ടീസര്‍ പറഞ്ഞുവയ്ക്കുന്നത്. ഷാജിയാണ് ജാതിയും മതവുമൊന്നുമില്ലാത്ത പേരെന്നും ടീസറിലുണ്ട്. ഒരു നാദിര്‍ഷ ചിത്രമെന്ന നിലയ്ക്ക് പ്രേക്ഷകര്‍ പ്രതീക്ഷയിലാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.