CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 25 Seconds Ago
Breaking Now

ജിമ്മില്‍ വരുമ്പോഴും ഒരുങ്ങിവരണോ ; പാപ്പരാസികളോട് കയര്‍ത്ത് ജാന്‍വി

അന്തരിച്ച ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മകളായ ജാന്‍വി ഒരു ചിത്രത്തില്‍ മാത്രമാണ് വേഷമിട്ടത്. എന്നാല്‍ ആരാധകര്‍ ഏറെയാണ് താരത്തിന്. പിന്നാലെ കുറേ പാപ്പരാസികളും.

അടുത്ത ചിത്രത്തിനായി ജാന്‍വി കരാറൊപ്പിട്ടുകഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലോ ചോദ്യങ്ങള്‍ക്കോ മുഖം കൊടുക്കാറുമില്ല ജാന്‍വി. കഴിഞ്ഞദിവസം ജിമ്മിലെത്തിയ ജാന്‍വിയേയും ഇവര്‍ വെറുതെവിട്ടിട്ടില്ല. ഇതോടെ പാപ്പരാസികളോട് തന്റെ അനിഷ്ടം തുറന്നുപറഞ്ഞു താരം. താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെത്തിയ ഫോട്ടോഗ്രാഫര്‍മാരോടാണ് താരം മുഖം കറുപ്പിച്ച് പറയാനിടയായത്. താരത്തിന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തപ്പോഴാണ് ജിമ്മില്‍ വരുമ്പോള്‍ പോലും ഒരുങ്ങി വരണമോ എന്നാണ് രോഷത്തോടെ ജാന്‍വി കപൂര്‍ ഇവരോട് പറഞ്ഞത്. 

ധടക്ക് എന്ന ചിത്രത്തിലൂടെ എത്തിയ ജാന്‍വി അടുത്തതായി കരണ്‍ ജോഹറിന്റെ തക്ത് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.