CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 6 Seconds Ago
Breaking Now

യുക്മ ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള നാഷണല്‍ ബാറ്റ്മിന്ടന്‍ ഡബിള്‍സ് ചാമ്പ്യന്ഷിപ്പ് ഇന്ന് വാറ്റ്ഫോര്‍ഡില്‍

യുക്മ ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള നാഷണല്‍ ബാറ്റ്മിന്ടന്‍ ഡബിള്‍സ് ചാമ്പ്യന്ഷിപ്പ് ഇന്ന് വാറ്റ്ഫോര്‍ഡിലെ വെസ്റ്റ് ഫീല്‍ഡ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് സെന്ററില്‍ വച്ചു നടക്കുന്നു. യുക്മയുടെ റീജിയണല്‍ ബാറ്റ്മിന്ടന്‍ മത്സരങ്ങളില്‍ വിജയികളായവരും സെമിഫൈനല്‍ മത്സരങ്ങള്‍ കളിച്ച്ചവരുമാണ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. യുക്മ നാഷണല്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ അഭിലാഷ് തോമസ്സാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തുന്നതും കാര്യങ്ങള്‍ക്ക് നേതൃത്വം നല്‌കുന്നതും. ഈ വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷനാണ് മത്സരങ്ങള്‍ക്ക് ആതിഥെയത്വം വഹിക്കുന്നത്. പ്രസിടന്റ്റ് സണ്ണി പി മത്തായിയുടെ നേതൃത്വത്തില്‍ വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വിപുലമായ സൌകര്യങ്ങളാണ് മല്‍സരാര്ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.  കാലത്ത് പത്തു മണിയോടെ  രജിസ്ട്രേഷന്‍ ആരംഭിക്കുന്നതും പത്തരയോടെ  മത്സരങ്ങള്‍ ആരംഭിക്കുന്നതുമാണ്. കാലത്ത് 9 മണി മുതല്‍ പ്രാക്ടീസിന് വേണ്ടി കോര്‍ട്ട് ലഭ്യമായിരിക്കും.

4 കോര്‍ട്ടുകളില്‍ ആയി പ്രാരംഭ മത്സരങ്ങളും അതേത്തുടര്‍ന്ന് മറ്റു മത്സരങ്ങളും അരങ്ങേറുന്നതും ഉച്ച തിരിഞ്ഞ് 4  മണിയോടെ മത്സരങ്ങള്‍  അവസാനിക്കുന്നതും ആണ്. പ്രഗല്‍ഭരായ റഫറിമാരും ലൈന്‍ അമ്പയര്മാരുമായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള നിയമങ്ങള്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്സര്‍ ചെയ്തിരിക്കുന്നത് പ്രമുഖ സോളിസിറ്റര്‍മാരായ ലോ ആന്റ് ലോയേഴ്സ്, അപ്-മോര്‍ട്ട്ഗേജിനു വേണ്ടി പ്രദീപ്‌ മയില്‍വാഗനം, ജെറി മെറ്റ്ലൈഫ് എന്നിവരാണ്.

മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ വിലാസം

WestfieldCommunity Sports Centre,Tolpits Lane,Watford,WD18 6NS.

മത്സരങ്ങളെ സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പരുകളില്‍  ബന്ധപ്പെടുക -

അഭിലാഷ് തോമസ്‌ 07714994680

സണ്ണി പി മത്തായി   07727993229

 ചാള്‍സ് മാണി 07429522529




കൂടുതല്‍വാര്‍ത്തകള്‍.