Breaking Now

നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ ? ബോഡി ഷെയ്മിങ്ങിനെതിരെ സമീറ റെഡ്ഡി

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബോ!ഡി ഷെയിമിംഗ് നടത്തിയതിനെതിരെ ശക്തമായി പ്രതികരിച്ച് നടി സമീറ റെഡ്ഡി. നിങ്ങളൊക്കെ എങ്ങനെയാണ് ഉണ്ടായതെന്നാണ് സമീറ ചോദിക്കുന്നത്. ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ നിങ്ങളും, നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോയെന്നാണ് നടി ചോദിക്കുന്നത്. 

ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ഇങ്ങനെ വെറുതെ ട്രോളുന്നതെന്നും നടി കൂട്ടിചേര്‍ക്കുന്നു. നാണംകെട്ട പരിപാടിയാണിതെന്നാണ് സമീറ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ തുറന്നടിച്ചത്. നിങ്ങള്‍ ഒരു ആന്റിയാണ്, അല്ലാതെ പെണ്‍കുട്ടിയല്ല എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വേണം എന്ന തരത്തിലായിരുന്നു സമീറയ്‌ക്കെതിരെ ബോഡിഷെയിമിംഗ് നടന്നത്. കഴിഞ്ഞദിവസം കരീനയ്ക്കും ഇത്തരത്തിലുള്ള അനുഭവം നേരിട്ടിരുന്നു. 

അഞ്ച് മാസം ഗര്‍ഭിണിയാണിപ്പോള്‍ താനെന്നും 2015ലാണ് തനിക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെയ്ക്കും ആദ്യത്തെ കുഞ്ഞ് പിറന്നതെന്നും നടി പറയുകയുണ്ടായി. ആദ്യ പ്രസവശേഷം പഴയ രൂപത്തിലേക്ക് തിരിച്ചെത്താന്‍ ഏറെ നാളെടുത്തു. ഇത്തവണയും അങ്ങനെ തന്നെയായിരിക്കുമെന്നും താരം കൂട്ടിചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.