CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 39 Seconds Ago
Breaking Now

സീലിംഗ് ഫാനെ പേടിച്ച് ചന്ദ്രബാബു നായിഡു വിയര്‍ക്കുന്നു; ആന്ധ്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഫാന്‍ നീക്കാന്‍ കാരണം ഇത്!

ഏപ്രില്‍ 11നാണ് ആന്ധ്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഫാന്‍ നീക്കം ചെയ്തത്.

ചൂട് കടുപ്പമാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് ചൂട് കൂടി വന്നുചേര്‍ന്നതോടെ കാര്യങ്ങള്‍ ഉഷാര്‍. പക്ഷെ ഈ ഡബിള്‍ ചൂട് കാലത്ത് ആന്ധ്രയയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരുന്ന് ഉദ്യോഗസ്ഥര്‍ വിയര്‍ക്കുകയാണ്. ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സര്‍ക്കാര്‍ ഓഫീസുകളിലെ സീലിംഗ് ഫാനുകള്‍ നീക്കം ചെയ്തതാണ് ഈ വിയര്‍ക്കലിന് ഇടയാക്കിയത്. ഏപ്രില്‍ 11നാണ് ആന്ധ്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഫാന്‍ നീക്കം ചെയ്തത്. 

സീലിംഗ് ഫാന്‍ കാണുന്ന വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെടുമെന്നാണ് ടിഡിപി ഭയപ്പെടുന്നത്. ചന്ദ്രബാബു നായിഡുവിന് ഭീഷണി ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയുടെ പാര്‍ട്ടി ചിഹ്നമാണ് ഈ സീലിംഗ് ഫാന്‍. ഇത് കണ്ടാല്‍ വോട്ടര്‍മാര്‍ ജഗനെ ഓര്‍ക്കുമെന്നാണ് നായിഡുവിന്റെ പാര്‍ട്ടിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇതോടെയാണ് പല സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സീലിംഗ് ഫാന്‍ നീക്കം ചെയ്തു തുടങ്ങിയത്. ടിഡിപി നേതാക്കള്‍ ഫാന്‍ മാറ്റാന്‍ ആവശ്യപ്പെട്ടുള്ള കത്തുമായി സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങുകയാണ്. 

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ചിഹന്മായ സീലിംഗ് ഫാന്‍ കാണുന്ന വോട്ടര്‍മാരെ ഇത് സ്വാധീനിക്കും. അതുകൊണ്ട് അധികൃതര്‍ ഈ തെരഞ്ഞെടുപ്പ് ചിഹ്നം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നീക്കം ചെയ്യണം, കത്ത് ആവശ്യപ്പെടുന്നു. ടിഡിപി ചിഹ്നമായ സൈക്കിളും, ജനസേന പാര്‍ട്ടിയുടെ ചിഹ്നമായ ചില്ലുഗ്ലാസും കൂടി ചന്ദ്രബാബു നായിഡു വിലക്കുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 

പേന ഒരു പാര്‍ട്ടിയുടെ ചിഹ്നമാണെന്ന് കരുതി പേന നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് എത്രത്തോളം പ്രാവര്‍ത്തികമാണെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചോദ്യം. ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള വസ്തുക്കള്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങി വിയര്‍ക്കുന്ന സാധാരണക്കാരന്‍ വീട്ടില്‍ തിരിച്ചെത്തി ആശ്വസിക്കാന്‍ ഫാന്‍ ഓണ്‍ ചെയ്യുമ്പോള്‍ ഈ സ്വാധീനം കൂടില്ലേയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. നാടകമീ ഉലകം എന്നല്ലാതെ എന്ത് മറുപടി പറയാന്‍!

 

 




കൂടുതല്‍വാര്‍ത്തകള്‍.