CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 56 Seconds Ago
Breaking Now

ഷമിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസിന്റെ കുറ്റപത്രം

ഷമി ഒത്തുകളിയുടെ ഭാഗമായെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ജാമ്യമില്ലാ വകുപ്പുകളടക്കം ചാര്‍ത്തി പൊലീസ് കുറ്റപത്രം. സ്ത്രീധന പീഡനം ,ലൈംഗീകാതിക്രമം എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കൊല്‍ക്കത്ത പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതികളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷമിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു ഹസിന്‍ ജഹാന്‍ ആദ്യം രംഗത്തെത്തുന്നത്. യുവതികളുമായുള്ള ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യപ്പെടുത്തിയ ഹസിന്‍, താന്‍ ലൈംഗീകാതിക്രമത്തിന് ഇരയാവുകയാണ് എന്ന് പിന്നീട് ആരോപിച്ചു.

ഷമി ഒത്തുകളിയുടെ ഭാഗമായെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2018ല്‍ ഷമിയുടെ കരാര്‍ പുതുക്കുന്നത് മരവിപ്പിച്ച ബിസിസിഐ ഷമിക്കെതിരെ അന്വേഷണവും നടത്തി. എന്നാല്‍ അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമായിരുന്നു.

10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം ഷമിക്കും കുടംബത്തിനുമെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളില്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാകാനും അന്ന് കോടതി ഷമിയോട് നിര്‍ദേശിച്ചിരുന്നു. ഷമിക്കു പുറമെ അമ്മ, സഹോദരി, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്.

ഷമിയ്ക്ക് മേയ് അവസാനം നടക്കുന്ന ലോകകപ്പ് നഷ്ടമാകുമോ എന്നും ആശങ്കയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.