CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Seconds Ago
Breaking Now

ഷാര്‍ജ ലുലുമാളില്‍ അക്രമികളെ ചെറുത്ത് തോല്‍പ്പിച്ച മലയാളി യുവാവിന് പാരിതോഷികം നല്‍കി എം എ യൂസഫലി

കാഷ്യര്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശി മുക്താര്‍ സെമന്‍, ഹൈദരാബാദ് സ്വദേശി അസ്ലം പാഷാ മുഹമ്മദ് എന്നിവരാണ് ആദരിക്കപ്പെട്ടത്.

ലുലു ജീവനക്കാരനായ മലയാളി യുവാവ് സ്ഥാപനത്തോട് കാണിച്ച ആത്മാര്‍ത്ഥതയ്ക്ക് പാരിതോഷികം സമ്മാനിച്ച് വ്യവസായി യൂസഫലി. ഷാര്‍ജയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കാനെത്തിയ അക്രമികളെ ചെറുത്ത് തോല്‍പ്പിച്ച് പോലീസില്‍ ഏല്‍പ്പിച്ചതിനാണ് യൂസഫ് അലി ജീവനക്കാര്‍ക്ക് സമ്മാനം നല്‍കി ആദരിച്ചത്. കാഷ്യര്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശി മുക്താര്‍ സെമന്‍, ഹൈദരാബാദ് സ്വദേശി അസ്ലം പാഷാ മുഹമ്മദ് എന്നിവരാണ് ആദരിക്കപ്പെട്ടത്.

അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം. എ. യൂസഫലി 5000 ദിര്‍ഹം, മൊമന്റോ, കീര്‍ത്തിപത്രം എന്നിവ യുവാക്കള്‍ക്ക് സമ്മാനിച്ചു. എല്ലാ ജീവനക്കാരും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ജാഗരൂകരായിരിക്കണമെന്നും യൂസഫലി പറഞ്ഞു.പ്രതികളെ പെട്ടെന്ന് പിടികൂടിയ ഷാര്‍ജ പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യം ഒരാളാണ് സ്ഥലത്തെത്തിയത്. ഇയാള്‍ ആയുധമുപയോഗിച്ച് കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജീവനക്കാരന്‍ തടഞ്ഞു. ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാര്‍ കൂടി ചേര്‍ന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി. അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തെത്തും മുമ്പ് പോലീസ് പിടികൂടി

 

 




കൂടുതല്‍വാര്‍ത്തകള്‍.