CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 43 Seconds Ago
Breaking Now

നടിയുടെ ഫോണ്‍ നമ്പറിനായി നമ്പറടിച്ച് യുവാവ് ; തിരിച്ചടിച്ച് യുവതിയും ; സംഭവം വൈറല്‍

നടിയെ വീഴ്ത്താന്‍ നമ്പറിട്ട യുവാവിന് മറുപടി നല്‍കി അവതാരികയും നടിയുമായ രശ്മി ഗൗതം. പിആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ ട്വിറ്ററിലൂടെ യുവാവ് ശ്രമിച്ചത്. 

ഹേയ് രശ്മി, പരസ്യ ചിത്രങ്ങളുടെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. നിങ്ങളുടെ അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയ്യില്‍ നിന്നു നഷ്ടപ്പെട്ടു. അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ എന്നായിരുന്നു സന്ദേശം. എനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചെന്നും നിങ്ങള്‍ക്ക് അങ്ങനെ ഒരു നമ്പര്‍ തരാന്‍ ഒരു വഴിയില്ലെന്നും നടി പറഞ്ഞു. ഇതിയെങ്കിലും ഈ നമ്പറുമായി ആളെ പറ്റിക്കുന്നത് നിര്‍ത്തൂവെന്നും നടി ഉപദേശിക്കുന്നു. സംഭവം വൈറലായി. യുവാവിനെതിരെ വിമര്‍ശനവും ശക്തമാണ് .




കൂടുതല്‍വാര്‍ത്തകള്‍.