CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 15 Seconds Ago
Breaking Now

എനിക്ക് അയാളായോ, ആ കഥയോ ഓര്‍മ്മയില്ല, മ്ലേച്ഛമായതു കൊണ്ടു തന്നെയായിരിക്കും ഞാന്‍ അങ്ങിനെ പറഞ്ഞത് ; സനല്‍കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ലാല്‍

ചോലയില്‍ ജോജു ജോര്‍ജ്ജ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ലാലിനെയാണെന്നും എന്നാല്‍ മ്ലേച്ഛമായ വേഷം എന്ന് പറഞ്ഞ് അദ്ദേഹമത് തിരസ്‌കരിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആരോപണത്തില്‍ പ്രതികരണവുമായി ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.

എനിക്ക് അയാളായോ, ആ കഥയോ ഓര്‍മ്മയില്ല. അങ്ങിനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ആണെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം. ആ കഥാപാത്രം മ്ലേച്ഛമാണെന്ന് ഞാന്‍ പറഞ്ഞെന്നല്ലേ അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും. മ്ലേച്ഛമായതു കൊണ്ടു തന്നെയായിരിക്കും ഞാന്‍ അങ്ങിനെ പറഞ്ഞത്;' ലാല്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.