CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 34 Seconds Ago
Breaking Now

ന്യൂസിലന്‍ഡിലെ മുസ്ലീംപള്ളിയില്‍ വെടിവെയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെട്ട സംഭവം മുസ്ലീം കുടിയേറ്റത്തിന്റെ ഫലമെന്ന് സെനറ്റര്‍ ; 17 കാരന്‍ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു

മാധ്യമങ്ങളോട് സംസാരിക്കവെ മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന 17 കാരനാണ് പ്രതിഷേധിച്ച് ഇയാളുടെ തലയില്‍ മുട്ട എറിഞ്ഞത്.

ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് മുസ്ലിം കുടിയേറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ തീവ്ര വലതുപക്ഷ സെനറ്ററെ പതിനേഴുകാരന്‍ മുട്ടകൊണ്ടെറിഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വംശീയതയ്‌ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്യൂന്‍സ്‌ലാന്‍ഡ് സെനറ്ററായ ഫ്രേസര്‍ ആനിംഗ് വംശീയ പരാമര്‍ശം നടത്തിയത്.

മാധ്യമങ്ങളോട് സംസാരിക്കവെ മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന 17 കാരനാണ് പ്രതിഷേധിച്ച് ഇയാളുടെ തലയില്‍ മുട്ട എറിഞ്ഞത്. തുടര്‍ന്ന് ആനിംഗ് 17 കാരനെ മുഖത്ത് പലതവണ അടിക്കുന്നതും പിന്നീട് സുരക്ഷാ ജീവനക്കാര്‍ ഈ കൗമാരക്കാരനെ കയ്യേറ്റം ചെയ്യുന്നതും കാണാം.

രാജ്യത്തേക്കുള്ള മുസ്ലിം കുടിയേറ്റക്കാര്‍ വരുന്നതിന്റെ ഫലമാണ് ന്യൂസിലാന്‍ഡിലെ പള്ളിയില്‍ 49 പേര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ കുറിച്ച് ആനിങ് പ്രതികരിച്ചത്. മെല്‍ബണിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇയാള്‍ വംശീയത നിറഞ്ഞ പരാമര്‍ശം നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.