CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 47 Minutes 56 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം ആരംഭിച്ചു

ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടേയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തില്‍ നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോളില്‍ എസ്ടിഎസ്എംസിസിയുടെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്നലെ വൈകീട്ട് 5.30മുതല്‍ ആരംഭിച്ചു. ഇന്ന് രാവിലെ 9 മുതല്‍ 4 മണി വരേയും 17ാം തിയതി 12.30 മുതല്‍ വൈകുന്നേരം 5 മണിവരേയും ധ്യാനം ഒരുക്കിയിരിക്കുന്നു.

പ്രശസ്ത വചന പ്രഘോഷകനും കേരള കരിസ്മാറ്റിക് കമ്മീഷന്റെ സെക്രട്ടറിയുമായി ബ്ര സെബാസ്റ്റിയന്‍ താന്നിക്കല്‍ മൂന്നു ദിവസത്തെ ധ്യാനം നയിക്കും. ധ്യാനത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ജപമാലയോടെ ആരംഭിച്ച് സ്തുതിപ്പ്, ആരാധന കുരിശിന്റെ വഴി, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നിവയോടെ ശുശ്രൂഷകള്‍ നടന്നിരുന്നു. യൂത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷകള്‍ ഒരുക്കിയിട്ടുണ്ട്.

നാം പാപങ്ങള്‍ ഏറ്റു പറയുന്നെങ്കില്‍ അവന്‍ പാപങ്ങള്‍ ക്ഷമിയ്ക്കുകയും എല്ലാ അനീതികളില്‍ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. (യോഹ 1;9) എല്ലാ കുറവുകളും നിറവുകളാക്കുന്ന ദൈവത്തോട് പ്രാര്‍ത്ഥിച്ച് ഈ ധ്യാനത്തില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ അഭിഷേകിതരാകാനും വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹത്താല്‍ നിറയുവാനുമായി എല്ലാവരേയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി എസ്ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.