മുംബൈയില്‍ ഛത്രപതി ശാവിജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലെ ഹിമാലയ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ആറു പേരാണ് മിരിച്ചത്. മുംബൈ അപകടത്തില്‍ കണ്ണീരോര്മ്മയാകുകയാണ് സാഹിദ് ഖാന് എന്ന 32 കാരന്. അപകടം സംഭവിക്കാന്‍ പോകുമെന്ന് മനസിലാക്കിയ സാഹിദ് ഖാന് തന്റെ മുന്നിലുണ്ടായിരുന്ന പിതാവ് സിറാജിനെ തള്ളി മാറ്റുകയായിരുന്നു. മകന് തള്ളിമാറ്റിയതോടെ സിറാജ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. നടപ്പാലത്തിന്റെ സിമന്റ് തൂണുകള്‍ തകര്‍ന്ന് വീണായിരുന്നു സാഹിദ് ഖാന്റെ മരണം. സാഹിദ് തള്ളി മാറ്റിയിരുന്നില്ലായിരുന്നെങ്കില് സിറാജ് മരിക്കുമായിരുന്നു. തകര്‍ന്നുവീണ സ്ലാബുകള്‍ സിറാജിന് തൊട്ടരികിലാണ് വീണത്. തലനാരിഴയ്ക്കാണ് സിറാജ് രക്ഷപ്പെട്ടത്. ദൃക്സാക്ഷിയായ അയല്ക്കാരന് പറഞ്ഞു. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമാണ് നഷ്ടമായതെന്ന് സാഹിദന്റെ ബന്ധുക്കള്‍ പറയുന്നു.
സാഹിദിന് ആറും എട്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയാഗ്രാജില് നിന്നാണ് സാഹിദിന്റെ പിതാവ് സിറാജ് മുംബൈയില്‍ എത്തി റെയില്‍വേ സ്റ്റേഷന് സമീപം ചെറിയ കട തുടങ്ങി ഉപജീവനം തേടിയത്.