CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 35 Seconds Ago
Breaking Now

പത്മ പുരസ്‌കാരം ഏറ്റുവാങ്ങി നമ്പി നാരായണന്‍

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പത്മ ഭൂഷനും പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് പത്മശ്രീ ബഹുമതിയും ഏറ്റുവാങ്ങി.

പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിച്ചു. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പത്മ ഭൂഷനും പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് പത്മശ്രീ ബഹുമതിയും ഏറ്റുവാങ്ങി. 

പുരസ്‌കാര വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ 56 പേരാണ് പത്മ ബഹുമതി ഏറ്റുവാങ്ങിയത്. ഈ വര്‍ഷം 112 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാര വിതരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണും ഗായകന്‍ കെ ജി ജയന്‍ പത്മശ്രീ ബഹുമതിയും ഏറ്റുവാങ്ങിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.