CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 2 Seconds Ago
Breaking Now

കൂറ്റന്‍ തിമിംഗലത്തിന്റെ വായിലകപ്പെട്ട് മുങ്ങല്‍ വിദഗ്ധന്‍ ; മരണ ഭീതി നിറഞ്ഞ നിമിഷം

പാതി ശരീരം തിമിംഗലത്തിന്റെ വായിലായതോടെ മരണത്തെ മുന്നില്‍ കണ്ട നിമിഷമായി.

ഭീമന്‍ തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ട മനുഷ്യന്റെ അമ്പരപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ധനു ക്യാമറാമാനുമായ റെയ്‌നര്‍ ഷിംഫാണ് തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ട ശേഷം ജീവനോടെ തന്നെ പുറത്തെത്തിയത്. 49 അടിയോളം നീളമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ വായിലാണ് റെയ്‌നര്‍ കുടുങ്ങിയത്.

മത്സ്യങ്ങളുടെ പ്രയാണം ചിത്രീകരിക്കുകയായിരുന്നു റെയ്‌നറും സംഘവും. ഈ മീനുകളെ ഭക്ഷണമാക്കാന്‍ കൂറ്റന്‍ തിമിംഗലവും സമീപത്തുണ്ടായിരുന്നു. എന്നാല്‍ തിമിംഗലങ്ങള്‍ മനുഷ്യനെ ആഹാരമാക്കാറില്ല. മീനുകളെ പിടിക്കവേ തിമിംഗലത്തിന്റെ വായില്‍ റെയ്‌നറും കുടുങ്ങിപ്പോയി. പാതി ശരീരം തിമിംഗലത്തിന്റെ വായിലായതോടെ മരണത്തെ മുന്നില്‍ കണ്ട നിമിഷമായി.

ചെറുമീനുകള്‍ വായിലായാല്‍ വെള്ളത്തിന് അടിയില്‍ പോയ ശേഷമാണ് തിമിംഗലം വായ് തുറക്കൂ. അതിനാല്‍ ആഴത്തില്‍ പോയാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ റെയ്‌നര്‍ക്ക് പെട്ടെന്നാണ് നടുവിന് അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നിയത്. വൈകാതെ ചുറ്റും വീണ്ടും വെളിച്ചം തെളിയുന്നതായും തിരിച്ചറിഞ്ഞു. തിമിംഗലം വായ് തുറന്നത് മനസിലാക്കിയ റെയ്‌നര്‍ അടുത്ത നിമിഷം പുറത്തുകടക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സുഹൃത്ത് പകര്‍ത്തിയിരുന്നു. ഈ വീഡിയോയാണ് വൈറലാകുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.