CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 26 Seconds Ago
Breaking Now

കോടതി മുറിക്കുള്ളില്‍ പല്ലിളിച്ച് കാണിച്ച് ന്യൂസിലന്‍ഡ് ആക്രമണത്തിലെ പ്രതി

വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമങ്ങളെ നോക്കി നിന്നു. വാദം കേള്‍ക്കവേ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ച് കാണിച്ച് പരിഹസിച്ചു.

ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളിലുണ്ടായ തീവ്രവാദ ആക്രമണത്തിലെ പ്രതി മുമ്പും ഒരാളെ കൊലപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസിക അവസ്ഥ കണക്കിലെടുത്ത് പേരു വെളിപ്പെടുത്തുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. ഓസ്‌ട്രേലിയന്‍ പൗരനായ ബ്രാന്റണ്‍ ടാറന്റ് എന്ന 28 കാരനാണ് അക്രമം നടത്തിയത്. അമിതമായ മുസ്ലീം വിരോധമാണ് അക്രമിയെ ക്രൂരതയിലേക്ക് നയിച്ചത്.

വിചാരണ വേളയില്‍ കോടതിയിലെത്തിച്ച പ്രതിയുടെ മേല്‍ചുണ്ട് മുറിഞ്ഞിരുന്നു. വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമങ്ങളെ നോക്കി നിന്നു. വാദം കേള്‍ക്കവേ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ച് കാണിച്ച് പരിഹസിച്ചു. തീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പുകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി.

കൊടും ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ ലൈവായി പുറത്തുവിട്ടിരുന്നു. 49 പേരാണ് മരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.