CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 39 Seconds Ago
Breaking Now

ന്യൂസിലന്‍ഡിലെ ഭീകരാക്രമണം ; മരിച്ച മലയാളി ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്നു.

ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉള്‍പ്പെടെ മരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ആക്രമണം നടത്തിയത് പിടിയിലായ ബ്രെന്റണ്‍ ടാരന്റന്‍ എന്ന 28കാരന്‍ മാത്രമാണെന്ന് ന്യൂസിലന്‍ഡ് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേര്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. ധരിച്ചിരുന്ന തൊപ്പിയുടെ മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ തുടങ്ങിയവയുമായാണ് അക്രമി  49 പേരെ കൊലപ്പെടുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.