CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 5 Minutes 21 Seconds Ago
Breaking Now

നിസ്‌കാര നിര വരച്ച് സ്‌നേഹം ... ഭീകരാക്രമണ ഇരകള്‍ക്ക് ആദരം ;ലോകത്തിന്റെ അഭിനന്ദനം

ന്യൂസീലാന്റില്‍ വീണുപോയ നിരപരാധികള്‍ക്ക് വേണ്ടി, നീചമായ രീതികള്‍ക്കെതിരെ ഒന്നിക്കൂ എന്ന ആഹ്വാനത്തോടെയാണ് ഇദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്

ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ ഇരകളയവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും തീവ്രവാദത്തിനെ രൂക്ഷമായി വിമര്‍ശിച്ചും ജനം ഒരുമിച്ചിരിക്കുകയാണ്. ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ മുതല്‍ ന്യുസീലാന്റിലെ സാധാരണ ജനങ്ങള്‍ വരെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനുള്ള ശ്രമത്തിലാണ്. ഈ സന്ദര്‍ഭത്തിലാണ് ഒരു ചിത്രം വൈറലാകുന്നത്.

നിസ്‌കാര നിര കൊണ്ട് ന്യൂസിലന്‍ഡ് എംബ്ലം വരച്ച് കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് ചിത്രം. ലോകമെങ്ങും വൈറലാകുകയാണ് ഈ ചിത്രം.  നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ അൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ലാഗില്‍ ചിത്രീകരിക്കുന്നതാണ് ചിത്രം. ന്യൂസീലാന്റ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസിന്റെ ഒരു ഫാന്‍ പേജില്‍ ഇത് വൈറലായതോടെ ചിത്രം ആഗോള വ്യാപകമായി എത്തിയത്.

എന്നാല്‍ കെയിന്‍ വില്ല്യംസിന്റെ ഔദ്യോഗിക അക്കൌണ്ടാണ് ഇതെന്ന് കരുതിയാണ് പലരും ചിത്രം പങ്കുവച്ചത്. എന്നാല്‍ തനിക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടില്ലെന്ന് കെയിന്‍ തന്റെ ഇന്‍സ്റ്റഗ്രാം ആക്കൌണ്ടില്‍ പറയുന്നു. എങ്കിലും ചിത്രത്തിന്റെ ആശയം വളരെ വലുതാണ് എന്നാണ് സോഷ്യല്‍ മീഡിയ ഒന്നാകെ പറയുന്നത്. എന്നാല്‍ ഇത് വരച്ചത് ഒരു ന്യൂസിലാന്റുകാരന്‍ അല്ല. സിംഗപ്പൂരില്‍ ജീവിക്കുന്ന കെയ്ത്ത് ലീ എന്ന ഡിസൈനറാണ് ഈ ഡിസൈന്‍ ഉണ്ടാക്കിയത്. കഴിഞ്ഞ മാര്‍ച്ച് 16ന് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ന്യൂസീലാന്റില്‍ വീണുപോയ നിരപരാധികള്‍ക്ക് വേണ്ടി, നീചമായ രീതികള്‍ക്കെതിരെ ഒന്നിക്കൂ എന്ന ആഹ്വാനത്തോടെയാണ് ഇദ്ദേഹം ഇത് പോസ്റ്റ് ചെയ്തത് പിന്നീട് ഇത് വൈറലാകുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.