CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 6 Seconds Ago
Breaking Now

ചതിച്ച കാമുകിയുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് കാമുകന്റെ പ്രതികാരം ; ഫ്‌ളക്‌സില്‍ കാമുകനെഴുതിയതിങ്ങനെ

വിഡിയോ വൈറലായതിനു പിന്നാലെ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചും ചിലര്‍ അനുകൂലിച്ചും രംഗത്തുവന്നു

ചതിച്ച കാമുകിയുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് പൊതുസ്ഥലത്ത് വച്ച് കാമുകന്റെ പ്രതികാരം. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ യുവതിയുടെ ചിത്രത്തിനൊപ്പമാണു യുവാവ് പിരിയാന്‍ തയ്യാറെന്നും അറിയിച്ചത്.

'നീ എന്റെ ഹൃദയം തകര്‍ത്തു, എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്ക് അപ്പ് വേണം' എന്ന കുറിപ്പിനൊപ്പമായിരുന്നു കാമുകിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. പോരാത്തതിന് മെഗാഫോണുമെടുത്ത് കാമുകിക്കെതിരെ റോഡിലിറങ്ങുകയും ചെയ്തു. ഫ്‌ളക്‌സ് ബോര്‍ഡിനു സമീപത്തുനിന്ന് ഇരുവരും വഴക്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ ഇവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.

വിഡിയോ വൈറലായതിനു പിന്നാലെ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചും ചിലര്‍ അനുകൂലിച്ചും രംഗത്തുവന്നു. വഞ്ചിച്ചെന്ന പേരും പറഞ്ഞ് ഒരാളുടെ ചിത്രം പ്രദര്‍ശിപ്പിച്ച് അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണു ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കണമെന്നും ഇവര്‍ പറയുന്നു. വഞ്ചിക്കുന്ന കാമുകിമാരോട് ഇതിലും നന്നായി പ്രതികാരം ചെയ്യാനാകില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. 

 




കൂടുതല്‍വാര്‍ത്തകള്‍.