CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 55 Seconds Ago
Breaking Now

ഗ്ലാസ്‌ഗോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പൊരിഞ്ഞ അടി; ഒരു സ്ത്രീ ഷൂസ് ധരിക്കാത്തതിന്റെ പേരിലുള്ള തര്‍ക്കം പോരാട്ടമായി; യാത്രക്കാരന്റെ മൂക്ക് കടിച്ചുപറിച്ചെടുത്തു; ഭയചകിതരായി സഹയാത്രികര്‍

ഗ്ലാസ്‌ഗോ പ്രെസ്റ്റ്‌വിക്കില്‍ നിന്നും ടെനെറിഫ് സൗത്തിലേക്കുള്ള യുകെ വിമാനത്തില്‍ വെച്ചാണ് യാത്രാ മധ്യേ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്

പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് ഇഷ്ടമില്ലാത്ത പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. സമാധാനത്തെ കരുതി ഇതെല്ലാം പൊതുവെ മിണ്ടാതെ സഹിക്കും. പക്ഷെ ചിലരുണ്ട് ഇത്തരം യാത്രകളില്‍ എന്തെങ്കിലും പ്രശ്‌നം കുത്തിപ്പൊക്കി വലിയ കോലാഹലം ഉണ്ടാക്കാന്‍ യത്‌നിക്കുന്നവര്‍. ഇവര്‍ കെടുത്തുന്നത് മറ്റ് യാത്രക്കാരുടെ കൂടി സമാധാനമാണ്. ഒരു സ്ത്രീ ഷൂസ് ധരിക്കാതെ യാത്ര ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് നീണ്ടതോടെ ഒരു യാത്രക്കാരന്റെ മൂക്കാണ് കടിച്ചുപറിച്ച് എടുത്തത്. 

റയാന്‍എയര്‍ വിമാനത്തിലായിരുന്നു സംഭവം. ഗ്ലാസ്‌ഗോ പ്രെസ്റ്റ്‌വിക്കില്‍ നിന്നും ടെനെറിഫ് സൗത്തിലേക്കുള്ള യുകെ വിമാനത്തില്‍ വെച്ചാണ് യാത്രാ മധ്യേ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മൂക്ക് കടിച്ചുപറിച്ചതോടെ ക്യാബിനില്‍ നിറയെ ചോര വീഴുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി എയര്‍ലൈന്‍സ് അറിയിച്ചു. രണ്ട് പുരുഷന്‍മാര്‍ പോരാടുന്ന നാടകീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

വനിതാ വിമാന ജീവനക്കാരി ഇവരുടെ തമ്മിലടി അവസാനിപ്പിക്കാന്‍ ഇവര്‍ക്കിടയില്‍ നില്‍ക്കുന്നതും, മറ്റ് യാത്രക്കാര്‍ അടി നിര്‍ത്താന്‍ ബഹളം വെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു സ്ത്രീ ഷൂസ് ധരിക്കാത്തതിന്റെ പേരില്‍ തര്‍ക്കം ഉടലെടുക്കുകയും സഹയാത്രികന്‍ ഇതൊരു വിഷയമാക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ബെന്‍ വാര്‍ഡ്രോപ് പറയുന്നു. 

ഷൂ ധരിക്കാതെ ടോയ്‌ലറ്റില്‍ പോയ സ്ത്രീയെ മദ്യപിച്ച യാത്രക്കാരന്‍ ചോദ്യം ചെയ്തു. പ്രതിരോധിച്ച് ഇവരുടെ കാമുകന്‍ രംഗത്തെത്തി. ഇരുവരും മദ്യപിച്ചിരുന്നതിനാല്‍ അടി ആരംഭിക്കുകയും മൂക്ക് കടിച്ച് പറിക്കുകയുമായിരുന്നു. കാബിന്‍ ക്രൂ രണ്ട് യാത്രക്കാരെയും പിടിച്ചുവലിച്ച് നീക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. അക്രമി യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തതായി വിമാന കമ്പനി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.