CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 46 Seconds Ago
Breaking Now

അക്കൗണ്ട് ബാലന്‍സ് കണ്ട് കള്ളന് ചിരിവന്നു ; മഹാമനസ്‌കനായ കള്ളന്‍ തട്ടിയെടുത്ത പണവും യുവതിയ്ക്ക് തിരിച്ചു നല്‍കി

ലീ എന്ന യുവതിക്കാണ് കള്ളന്റെ വിശാലമനസ്‌കതയില്‍ പണം തിരിച്ചു ലഭിച്ചത്.

തെക്കന്‍ ചൈനയിലെ ഒരു എടിഎമ്മില്‍ നടന്ന മോഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഐസിബിസി ബാങ്ക് എടിഎം കൗണ്ടറില്‍ നിന്നും പണമെടുക്കാനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച കള്ളന്‍ യുവതിക്ക് തന്നെ പണം തിരിച്ചു നല്‍കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ലീ എന്ന യുവതിക്കാണ് കള്ളന്റെ വിശാലമനസ്‌കതയില്‍ പണം തിരിച്ചു ലഭിച്ചത്. പിന്‍വലിച്ച പണം തട്ടിപ്പറിച്ച കള്ളന്‍ അക്കൗണ്ടില്‍ ബാക്കിയുള്ള പണവും പിന്‍വലിച്ച് നല്‍കാന്‍ ലീയെ ഭീഷണിപ്പെടുത്തി. എന്നാല്‍, അക്കൗണ്ട് കാലിയാണെന്ന് കണ്ടതോടെ കള്ളന്റെ മനസ്സലിഞ്ഞു. തട്ടിപ്പറിച്ച 2500 യുവാന്‍ അക്കൗണ്ട് ബാലന്‍സ് കാലിയാണെന്ന് കണ്ടതോടെ ഇയാള്‍ ചിരിച്ചു കൊണ്ട് യുവതിക്ക് തന്നെ നല്‍കുകയായിരുന്നു. എടിഎം കൗണ്ടറിനകത്തെയും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. സോഷ്യല്‍ മീഡിയയില്‍ കള്ളന്‍ താരമായെങ്കിലും പൊലീസ് ഇയാളെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.