CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 1 Seconds Ago
Breaking Now

ന്യൂസിലന്‍ഡിന് പിന്നാലെ നെതര്‍ലന്‍ഡിലും വെടിവെയ്പ്പ് ; ഒരാള്‍ മരിച്ചു , നിരവധി പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസിലന്‍ഡിന് പിന്നാലെ നെതര്‍ലന്‍ഡിലും വെടിവെയ്പ്പ്. യൂട്രെച്ച് നഗരത്തിലെ ട്രാം യാത്രക്കാര്‍ക്ക് നേരെയാണ് അക്രമി വെടെവിച്ചത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തോക്കുമായെത്തിയ ഒരാള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10.45നാണു സംഭവം. ഇതേതുടര്‍ന്ന് ട്രാം സ്റ്റേഷനു സമീപത്തെ അക്രമമുണ്ടായ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായി പൊലീസ് പറഞ്ഞു.തീവ്രവാദയാക്രമണമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ട്രാം സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.