CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 37 Seconds Ago
Breaking Now

പള്ളിയിലേത് വീഡിയോ ഗെയിമെന്ന് കരുതി അവന്‍ ഓടി അടുത്തു ; വെടിയേറ്റു വീണു ; ദാരുണം ഈ മരണം

20 വര്‍ഷങ്ങള്‍ക്കു മുമ്പ് സൊമാലിയന്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയതാണ് മൗദിയുടെ കുടുംബം.

ന്യൂസിലന്‍ഡ് ഇപ്പോഴും ഭീതിയിലാണ്. ആക്രമണത്തിന് ശേഷം കൂടുതല്‍ വാര്‍ത്തകള്‍ വരുകയാണ്.

വീഡിയോ ഗെയിം എന്നു കരുതിയാണ് മൂന്നു വയസുകാരന്‍ മൗദി ആക്രമിയുടെ അടുത്തേക്ക് ഓടിയടുത്തത്. ഒരു ദാക്ഷണ്യവുമില്ലാതെ അയാള്‍ അവന് നേരേയും വെടിയുതിര്‍ത്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് മൂന്നുവയസുകാരന്‍ മൗദി. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് സൊമാലിയന്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയതാണ് മൗദിയുടെ കുടുംബം.

പിതാവിനും മൂത്ത സഹോദരനുമൊപ്പമാണ് സംഭവ ദിവസം അവന്‍ സൗദിയിലേക്ക് പോയത്. പള്ളിക്കകത്ത് കയറി അക്രമി വെടിയുതിര്‍ക്കുന്നത് കണ്ട് മൗദി അത് വീഡിയോ ഗെയിമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. പിതാവും മൂത്ത സഹോദരനും പുറത്തേക്കോടിയിരുന്നു. പിതാവിന് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല.




കൂടുതല്‍വാര്‍ത്തകള്‍.