CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 35 Seconds Ago
Breaking Now

ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ കെ വി തോമസ്

പ്രസംഗത്തിനിടയില്‍ പി ജെ ജോസഫ് മാത്രമാണ് കെ വി തോമസ്സിന്റെ പേര് പരാമര്‍ശിച്ചത്

സിറ്റിംഗ് എം പി കെ വി തോമസിന്റെ അസാന്നിദ്ധ്യത്തില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കേരള കോണ്‍ഗ്രസ്സിലെ രൂക്ഷമായ ഭിന്നതകള്‍ക്ക് ശേഷം പി ജെ ജോസഫും, ജോസ് കെ മാണിയും ആദ്യമായി വേദി പങ്കിട്ട അവസരം കൂടിയായി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. പ്രസംഗത്തിനിടയില്‍ പി ജെ ജോസഫ് മാത്രമാണ് കെ വി തോമസ്സിന്റെ പേര് പരാമര്‍ശിച്ചത്.

തര്‍ക്കം നടക്കുന്നതിനിടയില്‍ യുഡിഎഫിന്റെ ശക്തിപ്രകടന വേദിയായി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ മുരളീധരനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. പി ജെ ജോസഫും,ജോസ് കെ മാണിയും ഒരു കൈ അകലത്തില്‍ വേദിയിലിരുന്നു. നീണ്ട അഭിപ്രായഭിന്നതകള്‍ക്ക് ശേഷം കണ്ട കുശലാന്വേഷണവും, ഷേക്ക് ഹാന്‍ഡും വേദിയില്‍ ശ്രദ്ധേയമായി.

പിതാവ് ജോര്‍ജ്ജ് ഈഡന്റെ ജന്മദേശമായ മൂലമ്പിള്ളി ചേന്നൂരിലെ പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ കെട്ടി വയ്ക്കാനുള്ള പണം ഹൈബി ഈഡന് നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.