CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 47 Seconds Ago
Breaking Now

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ ; ആശങ്കയിലായി കോണ്‍ഗ്രസ്

അബ്ദുള്ളക്കുട്ടിക്കെതിരെ പോസ്റ്റിന്റെ താഴെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യമായി ഗ്രൂപ്പ് പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളകുട്ടി. ഫേസ്ബുക്കിലാണ് ഇന്നലെ രാത്രിയോടെ അബ്ദുള്ളകുട്ടി വിഎം സുധീരന് എതിരെ പോസ്റ്റ് ഇട്ടത്. ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പില്‍ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശികണ്ട. എന്നാണ് അബ്ദുള്ള കുട്ടിയുടെ പോസ്റ്റ്. 

ഈ പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട്  ഹാക്ക് ചെയ്ത് ഇട്ടതാണോ തുടങ്ങിയ സംശയങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് തന്റെ പോസ്റ്റ് തന്നെയാണെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മറുപടിയും നല്‍കിയിട്ടുണ്ട്.

അതേ സമയം ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ട അബ്ദുള്ളക്കുട്ടിക്കെതിരെ പോസ്റ്റിന്റെ താഴെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാം കമന്റുമായി ഈ പോസ്റ്റില്‍ എത്തിയിട്ടുണ്ട്. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ബലറാം ഉപദേശിക്കുന്നു. പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോസ്റ്റ് പിന്‍വലിക്കുന്നതായി അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.മുന്‍പും വിഎം സുധീരന് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട് അബ്ദുള്ളക്കുട്ടി അന്ന് അത് പിന്‍വലിച്ച് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.