CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 8 Seconds Ago
Breaking Now

നീരവ് മോദിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലണ്ടന്‍ കോടതി

ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുഖേനയാണ് നീരവിനെ വിട്ടുകിട്ടാനുള്ള നടപടി ഇന്ത്യ ശക്തമാക്കിയത്

പിഎന്‍ബി തട്ടിപ്പു കേസില്‍ ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലണ്ടന്‍ കോടതിയാണ് നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഉത്തരവ്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിരൂപയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിയുടെ സാന്നിധ്യം ബ്രിട്ടണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ശക്തമായ നീക്കങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരുന്നത്. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുഖേനയാണ് നീരവിനെ വിട്ടുകിട്ടാനുള്ള നടപടി ഇന്ത്യ ശക്തമാക്കിയത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഒരാളാണ് നീരവ് മോദി. വായ്പാ തട്ടിപ്പു പുറത്തുവരുന്നതിനു ആഴ്ചകള്‍ക്കു മുമ്പാണ് നീരവും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇന്ത്യ വിട്ടത്. മറ്റൊരു തട്ടിപ്പു കേസില്‍ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യയുടെ അപേക്ഷയിന്മേലുള്ള നടപടികള്‍ ബ്രിട്ടനില്‍ പുരോഗമിക്കുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.