CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 58 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഭരണഘടനാ പ്രതിസന്ധി; തെരേസ മേയുടെ കരാറില്‍ മൂന്നാം വോട്ടിംഗ് അനുവദിക്കാതെ സ്പീക്കറുടെ അസാധാരണ നടപടി; 400 വര്‍ഷം പഴക്കമുള്ള നിയമം പൊടിതട്ടിയെടുത്ത് ബെര്‍കോവ്; ബ്രക്‌സിറ്റ് 20 മാസമെങ്കിലും വൈകിപ്പിക്കും!

പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ ലഭ്യമാക്കി മൃദു ബ്രക്‌സിറ്റ് ലഭ്യമാക്കുകയാണ് സ്പീക്കറുടെ തന്ത്രം

വിത്‌ഡ്രോവല്‍ കരാറുമായി ഒരു വട്ടം കൂടി പാര്‍ലമെന്റിന് മുന്നിലെത്താന്‍ കാത്തുനിന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് വക സ്‌പെഷ്യല്‍ പണി. യാതൊരു മാറ്റവുമില്ലാതെ കരാര്‍ മൂന്നാമതും സഭയില്‍ അവതരിപ്പിച്ച് വോട്ടിനിടാന്‍ നിര്‍വ്വാഹമില്ലെന്ന് സ്പീക്കര്‍ അവസാന നിമിഷം വ്യക്തമാക്കിയത്. തെരേസ മേയുടെ കരാര്‍ പാസാകാനുള്ള അന്തിമ ശ്രമങ്ങള്‍ക്കാണ് ജോണ്‍ ബെര്‍കോവ് തടയിട്ടത്. ഇതോടെ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് കൂട്ടക്കുഴപ്പത്തിലേക്കാണ് നീങ്ങിയത്.  

വ്യക്തമായ മാറ്റങ്ങളില്ലാതെ ഇയു വിത്‌ഡ്രോവല്‍ കരാര്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ വിധിച്ചത്. ഡൗണിംഗ് സ്ട്രീറ്റിന് യാതൊരു മുന്നറിയിപ്പും നല്‍കാതെ വോട്ടെടുപ്പിനായി പ്രധാനമന്ത്രി ഒരുങ്ങുന്നതിന് ഇടെയായിരുന്നു ഈ തിരിച്ചടി. കഷ്ടിച്ച് 24 മണിക്കൂര്‍ മാത്രമായിരുന്നു തെരേസ മേയ് കോമണ്‍സില്‍ കരാറുമായി തിരികെ എത്താന്‍ ബാക്കിയുണ്ടായിരുന്നത്. വ്യാഴാഴ്ച ഇയു സമ്മേളന വേദിയിലെത്തുന്ന മേയ്ക്ക് ഏതെങ്കിലും തരത്തില്‍ ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായത്. ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സ്പീക്കറുടെ ഇടപെടല്‍ നയിച്ചിരിക്കുന്നത്. 

20 മാസമെങ്കിലും ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ പ്രധാനമന്ത്രി ബ്രസല്‍സിലെ മേലാളന്‍മാരുടെ മുന്നില്‍ യാചിക്കേണ്ട ഗതികേടും വന്നുചേര്‍ന്നു. ബ്രക്‌സിറ്റ് വിരുദ്ധനായ സ്പീക്കര്‍ക്ക് ഇതുകൊണ്ട് മറ്റ് ചില ഉദ്ദേശങ്ങളും ഉണ്ടെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. മൂന്ന് മാസത്തേക്ക് ബ്രക്‌സിറ്റ് വൈകിപ്പിക്കാനാണ് പ്രധാനമന്ത്രി ആലോചിച്ചിരുന്നത്. ഈ സാധ്യതയും പുതിയ നടപടികളോടെ അടഞ്ഞു. സമയപരിധിക്കുള്ളില്‍ ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ശക്തമായ തീരുമാനങ്ങളാകും കൈക്കൊള്ളുക. ഇതിന് പകരം പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ ലഭ്യമാക്കി മൃദു ബ്രക്‌സിറ്റ് ലഭ്യമാക്കുകയാണ് സ്പീക്കറുടെ തന്ത്രം. 

ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള സമയപരിധി അവസാനിപ്പിക്കാന്‍ 10 ദിവസം മാത്രം ശേഷിക്കവെ പ്രധാനമന്ത്രിക്ക് ഇനി മുന്നോട്ട് പോകാന്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ട അവസ്ഥയായി. സ്പീക്കറെ മറികടക്കാന്‍ പുതിയ പാര്‍ലമെന്റ് സെഷന്‍ വിളിച്ചുചേര്‍ക്കാന്‍ രാജ്ഞിയോട് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.