CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 6 Seconds Ago
Breaking Now

ബ്രിട്ടന്റെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പാളുന്നു; സ്ത്രീകള്‍ ലൈംഗിക തൊഴിലിലേക്ക് വഴിമാറുന്നു; മുന്നറിയിപ്പുമായി എംപിമാര്‍

ബെനഫിറ്റ് ലഭിക്കുന്നതില്‍ അഞ്ചാഴ്ച വൈകുന്നത് ആളുകളെ ഫുഡ് ബാങ്ക് ഉപയോഗത്തിലേക്ക് തള്ളിവിടുന്നതായി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ആംബര്‍ റൂഡ്

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വെല്‍ഫെയര്‍ പദ്ധതിയിലെ മാറ്റങ്ങള്‍ സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതായി എംപിമാര്‍. വെല്‍ഫെയര്‍ പേയ്‌മെന്റ് ലഭിക്കാനുള്ള കാലതാമസമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ആരോപണം. കടം പെരുകുന്നതോടെ മറ്റ് വഴികളില്ലാതെ സ്ത്രീകള്‍ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ വിശദീകരിക്കുന്നു. 

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ഇതേക്കുറിച്ച് അടിയന്തര അന്വേഷണം പ്രഖ്യാപിക്കുമെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശ്രോതസ്സുകള്‍ വ്യക്തമാക്കി. 'ആവശ്യത്തിന് തെളിവുകള്‍ കേട്ട് കഴിഞ്ഞു, ആശങ്കയും ഏറെയാണ്. ജീവിക്കാനായി ആളുകള്‍ ലൈംഗിക തൊഴിലിലേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടുവെന്നതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണ്', കമ്മിറി തലവന്‍ ഫ്രാങ്ക് ഫീല്‍ഡ് എംപി പറഞ്ഞു. 

അന്വേഷണത്തില്‍ ജീവിക്കാനായി ലൈംഗിക തൊഴില്‍ സ്വീകരിക്കുന്നതും, യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ അഡ്മിനിസ്‌ട്രേഷന്‍ പിഴവുകളുമായി നേരില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ മന്ത്രിമാര്‍ക്ക് കൈകഴുകാന്‍ കഴിയില്ലെന്ന് ഫ്രാങ്ക് കൂട്ടിച്ചേര്‍ത്തു. പ്രഖ്യാപിച്ചത് മുതല്‍ സര്‍ക്കാരിന് ചീത്തപ്പേര് കേള്‍പ്പിക്കുകയാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ്. കാലതാമസവും, വിമര്‍ശനങ്ങളും നേരിടുകയാണ് പദ്ധതി. 

ബെനഫിറ്റ് ലഭിക്കുന്നതില്‍ അഞ്ചാഴ്ച വൈകുന്നത് ആളുകളെ ഫുഡ് ബാങ്ക് ഉപയോഗത്തിലേക്ക് തള്ളിവിടുന്നതായി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ആംബര്‍ റൂഡ് സമ്മതിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.