CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 33 Seconds Ago
Breaking Now

ലൈംഗീക പീഡനം സഹിക്കാനായില്ല ; മാധ്യമപ്രവര്‍ത്തക എഡിറ്ററെ തലയ്ക്കടിച്ച് കൊന്നു

ലൈംഗിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

താനെയില്‍ ലൈംഗിക പീഡനം സഹിക്ക വയ്യാതെ മാധ്യമപ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ചു കൊന്നു. ഇന്ത്യാ അണ്‍ബൗണ്ട് മാസികയുടെ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

45കാരനായ മാധ്യമപ്രവര്‍ത്തകന്‍ നിത്യാനന്ദ് പാണ്ഡേയെ മാര്‍ച്ച് 15 മുതല്‍ കാണാതായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡേയുടെ മൃതദേഹം തലയ്ക്കു പരിക്കേറ്റ നിലയില്‍ താനെയിലെ ഭീവാണ്ടിയിലെ പുഴയോരത്ത് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി അങ്കിത മിശ്ര എന്ന 24കാരിയാണെന്ന് കണ്ടെത്തി. മൂന്നു വര്‍ഷമായി ഇന്ത്യാ ബൗണ്ടില്‍ ജോലി ചെയ്തു വരികയായിരുന്നു അങ്കിത. ചോദ്യം ചെയ്യലില്‍ സതീഷ് ഉമാശങ്കര്‍ മിശ്ര എന്ന 34കാരനും കൃത്യത്തില്‍ കൂട്ടുപ്രതിയാണെന്ന് തെളിഞ്ഞു. രണ്ട് വര്‍ഷമായി തുടരുന്ന ലൈംഗികപീഡനം സഹിക്കാനാവാതെയാണ് പാണ്ഡേയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അങ്കിത പോലീസിനോട് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.