CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 26 Minutes 34 Seconds Ago
Breaking Now

ന്യൂസിലന്‍ഡ് പാര്‍ലമെന്റ് തുടങ്ങിയത് ഖുറാന്‍ പാരായണത്തോടെ

പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ജസീന്ത അര്‍ദേന്‍ ഇരകളുടെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചു

ന്യൂസിലാന്റ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ആരംഭിച്ചത് ഖുറാന്‍ പാരായണത്തോടെ. ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് പള്ളികള്‍ക്കുനേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്. ഇമാം നിസാമുല്‍ ഹഖ് തന്‍വിയാണ് പ്രാര്‍ത്ഥനകള്‍ ചൊല്ലിയത്. 50 പേര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 

പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ജസീന്ത അര്‍ദേന്‍ ഇരകളുടെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചു. അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട നയിം റഷീദിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുനെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

അക്രമിയുടെ പേര് ഒരിക്കല്‍പ്പോലും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. അക്രമി കുപ്രസിദ്ധിയായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാകുക. അയാളുടെ പേരുപോലും ഉച്ചരിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.