CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 15 Seconds Ago
Breaking Now

ചായക്കാരനില്‍ നിന്ന് കാവല്‍ക്കാരനിലേക്ക് ; ഇന്ത്യ സാക്ഷിയായ വലിയ മാറ്റമെന്ന് കളിയാക്കി മായാവതി

'കാവല്‍ക്കാരന്‍ കള്ളന്‍' എന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് ബദലായാണ് ബിജെപി 'ഞാനും കാവല്‍ക്കാര്‍ പ്രചാരണം' ആരംഭിച്ചത്.

ബിജെപിയുടെ 'ഞാനും കാവല്‍ക്കാരന്‍' പ്രചാരണത്തെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. ചായക്കാരില്‍ നിന്ന് ബിജെപിയുടെ നേതാവ് കാവല്‍ക്കാരനായി. ഇത് ഇന്ത്യ സാക്ഷിയായ വലിയ മാറ്റമാണെന്ന് മായാവതി പരിഹസിച്ചു. 2014 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ചായക്കാരനായിരുന്നു. അഞ്ച് കൊല്ല് പിന്നിട്ടശേഷം അദ്ദേഹം കാവല്‍ക്കാരനായി. എന്തൊരു മാറ്റത്തിനാണ് ഇന്ത്യ സാക്ഷിയായതെന്ന് മായാവതി ട്വിറ്ററില്‍ കുറിക്കുന്നു. 

'കാവല്‍ക്കാരന്‍ കള്ളന്‍' എന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് ബദലായാണ് ബിജെപി 'ഞാനും കാവല്‍ക്കാര്‍ പ്രചാരണം' ആരംഭിച്ചത്. ഇതേ തുടര്‍ന്ന് നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയവര്‍ മുതല്‍ വിവിധ നേതാക്കള്‍ ട്വിറ്ററില്‍ പേര് മാറ്റിയിരുന്നു. ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നു.

റഫാലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രചാരണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റെടുക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.