CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 48 Seconds Ago
Breaking Now

കെ മുരളീധരന്‍ വടകരയിലും വയനാട്ടില്‍ ടി സിദ്ദിഖും മത്സരിക്കും

വടകരയില്‍ ആര് മത്സരിച്ചാലും ജയം ഉറപ്പാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന രണ്ട് സീറ്റുകളില്‍ ധാരണ. കെ മുരളീധരന്‍ വടകരയിലും വയനാട്ടില്‍ ടി സിദ്ദിഖും മത്സരിക്കുമെന്നു സൂചന. വടകരയില്‍ ആര് മത്സരിച്ചാലും ജയം ഉറപ്പാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്ന ആളുകള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ത്തന്നെയുണ്ട്. അവര്‍ ആ മണ്ഡലത്തിലുമുണ്ട്. ഏറ്റവും മിടുക്കനായ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് മുരളീധരന്‍. അതുകൊണ്ട് മുരളീധരനെ വടകരയില്‍ വിജയിപ്പിച്ചെടുക്കാനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ മത്സരിക്കാനുള്ള സന്നദ്ധത മുരളീധരന്‍ അറിയിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം, എറണാകുളത്തുനിന്നും മത്സരിക്കാതെ മാറിനില്‍ക്കേണ്ടതിന്റെ ആവശ്യകത കെ വി തോമസിന് ബോധ്യമായിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.