വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചതോടുകൂടിയാണ് എല്‍ഡിഎഫിലെ എതിര് സ്ഥാനാര്‍ത്ഥിക്ക് ഒരു മറുപടിയുമായി ബല്‍റാം എത്തിയിരിക്കുന്നത്. പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ വി ടി ബല്‍റാം മെസേജിലൂടെ വിമര്‍ശിച്ചതാണ്.
മുരളീധരന്റെ വരവോട് ചേര്‍ത്താണ് ട്രോള്‍. ഇത്തവണ നെഞ്ചുവേദനയില്‍ തന്നെയാണ് കയറിപ്പിടിച്ചത്. പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് മാത്രം.
'ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകന്, പൃഥ്വിരാജിന്റെ ചേട്ടന്, പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പന് പാപ്പച്ചി മുതല്‍ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ'
ഇതിനൊപ്പം ഞെട്ടിനെഞ്ചുവേദന വരുന്ന ഇന്ദ്രജിത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏതായാലും ട്രോളിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്