CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 47 Seconds Ago
Breaking Now

സഖാവായി മോഹന്‍ലാല്‍ ; പോസ്റ്ററിലെ സത്യം വെളിപ്പെടുത്തി ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും പോസ്റ്റിനുമെതിരെ സംവിധായകന്‍ രംഗത്ത്. മോഹന്‍ലാലിന്റെ ചിത്രത്തോടൊപ്പം ദ കോമറേഡ് എന്ന പേരില്‍ ഒരു പോസ്റ്ററും പ്രചരിക്കുന്നുണ്ട്. സത്യം വെളിപ്പെടുത്തിയുള്ള ശ്രീകുമാര്‍ മേനോന്റെ പോസ്റ്റിങ്ങനെ

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാല്‍നെ നായകനാക്കി COMRADE എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്‌റ് സ്‌കെച്ച്കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്‌സ് നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.