Breaking Now

ഞാന്‍ സ്വവര്‍ഗ്ഗാനുരാഗി, മിണ്ടാതിരിക്കില്ല, ട്രോളുകളോട് പ്രതികരിച്ച് കരണ്‍ ജോഹര്‍

മോശം കമന്റുകളും ട്രോളുകളും തന്നെ ബാധിച്ചിരുന്നുവെന്ന് കരണ്‍ ജോഹര്‍. എന്നെ കുറിച്ച് സംസാരിച്ചോളൂ, എനിക്ക് പ്രശ്‌നമില്ല, പക്ഷെ എനിക്കെന്തോ അസുഖമുണ്ട്, പ്രശ്‌നമുണ്ട് എന്നൊക്കെയുള്ള സംസാരങ്ങള്‍ അത്ര സുഖമുള്ളതല്ല. ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയായത് കൊണ്ട് മിണ്ടാതിരിക്കണം എന്നാണ് നിങ്ങള്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ നിങ്ങളും മിണ്ടാതിരിക്കണം. കാരണം നിങ്ങള്‍ക്കൊരു ജീവിതമില്ല.

സ്വവര്‍ഗാനുരാഗത്തെ പ്രമേയമാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹമുണ്ട്. മുന്‍ നിര നായകന്മാര്‍ സിനിമയില്‍ വരണം. നടന്മാരുടെ കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് കരണ്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.