CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 7 Seconds Ago
Breaking Now

ഔഡിയ്ക്കും റേഞ്ച് റോവറിനും ഒരേ നമ്പര്‍ ; 2.3 കോടിയുടെ വാഹനം സ്വന്തമാക്കി കത്രീന

ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ സ്വന്തമാക്കി ബോളിവുഡ് താരം കത്രീന കൈഫ്. ഏകദേശം 2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ എല്‍ഡബ്ല്യു ബിയാണ് കത്രീന സ്വന്തമാക്കിയത്. ശില്‍പ ഷട്ടി, ആലിയ, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കെല്ലാം ഈ റേഞ്ച് റോവറുണ്ട്.

കത്രീനയുടെ വാഹനത്തിന്റെ ചിത്രം പുറത്തുവന്നു. കത്രീനയുടെ തന്നെ ഔഡി ക്യൂ 7നും റേഞ്ച് റോവര്‍ വോഗും 8822 എന്ന നമ്പര്‍ സ്വന്തമാക്കിയെന്ന വിവരം യോഗന്‍ഷാ ട്വിറ്ററിലൂടെ പങ്കുവച്ചു. പഴയ വാഹനമായ ഔഡി ക്യൂ 7ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും കത്രീന നല്‍കിയത്.

ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളില്‍ ഒന്നാണ് റേഞ്ച് റോവര്‍ വോഗ്. വോഗിന്റെ ലോങ് വീല്‍ബെയ്‌സ് പതിപ്പാണ് എല്‍ഡബ്ല്യൂബി .

 




കൂടുതല്‍വാര്‍ത്തകള്‍.